വെറുതെ
ഇടയിലൊരു ചെറു തുള്ളി
ഇറ്റുവീഴുമ്പോഴും
അടരാതെ നില്‍ക്കുന്നു
കടലൊന്ന് കരളില്‍
എങ്കിലുമിടറാതെ
ഒരു വേള നിന്നിനി ആര്‍ദ്രമായ്
ചൊല്ലാം കനിവിന്‍റെ പുഴയെന്ന്
കണ്ണില്‍..
അല്ലെങ്കിലപരന്‍റെ ഹൃദയത്തില്‍
ഉറയുന്ന വേനലില്‍
തണുവിന്‍റെ ചിരി പാകി
മിഴിവാര്‍ത്ത്
നില്‍ക്കുന്നുവെന്നും..
കടലായ ഹൃദയത്തെ ഒരു മുറി
ശംഖിലൊളിപ്പിച്ചു ചൊല്ലാം..
നനയാതെ പൂമിഴി നനയാതെ
അലറാതെ തിരയടിക്കാതെ
ഒഴുകാതെ മഴപോല്‍ പെയ്യാതെ
ഉതിരാതെ ഹിമമായ് പൊഴിയാതെ
നെഞ്ചില്‍ അണകെട്ടിയ നദിയുടെ
നനവുള്ള ചിരി കണ്ട് നില്‍ക്കേ.
നെഞ്ചകം ചേര്‍ന്നു നിന്നേതോ
പൂങ്കുയില്‍ പണ്ടങ്ങ് പാടിയ
പാട്ടിന്‍റെ വരികളൊന്നോര്‍ത്ത്
പാടാം
വീണ്ടും തളിര്‍ക്കാത്ത
ഓര്‍മ്മയുടെ ചില്ലകളില്‍
സങ്കടച്ചിരികളെ തൊട്ട് നുണയാം
വിരലുകള്‍ കോര്‍ത്ത് പിടിക്കാം
സ്വന്തം ഹൃദയത്തിനാഴങ്ങളില്‍
വെറുതെ തിരികെ മടങ്ങാം
ഇന്നലെ പെയ്തോരു മഴയില്‍
നിന്നൊരു തുള്ളി,ഇലയില്‍
നിന്നടര്‍ന്നു വീഴുന്നതും നോക്കി
കണ്ണിണ ചിമ്മാതെ നില്‍ക്കാം
ഇടനെഞ്ചില്‍ കുറുകുന്ന നദിയോട്
വെറുതെ ചിരിക്കാന്‍ പറയാം...
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|