| 
    
         
      
      വിശപ്പ്       ഞാന്‍ സുഭിക്ഷമായുണ്ണുമ്പോള്‍
എത്ര വിശപ്പെരിയുന്നു ചുറ്റിലും
 ഞാന്‍ വലിച്ചെറിയുന്ന വറ്റിലെ
 കണ്ണുനീര്‍ പറ്റിപ്പിടിക്കുന്നത്-
 മായ്ക്കുവാന്‍ ഞാനെത്ര കൊടും
 തപസ്സ് ചെയ്യണം
 
 ഉണ്ണി തട്ടിത്തെറിപ്പിച്ച
 പാല്‍ക്കിണ്ണത്തിലെത്ര
 ഉണ്ണിവിശപ്പുകള്‍
 പിടഞ്ഞു മരിക്കുന്നു..
 
 ഒറ്റനാണയ തുട്ടുകളിലോമനേ
 എത്രയോ നിന്നെ
 ഞാനെറിഞ്ഞുടച്ചിരിക്കുന്നു
 ചുറ്റും കുതൂഹല കാഴ്ചകള്‍ കണ്ട
 ഞാന്‍
 നിന്‍റെ ഒട്ടിയ വയറിന്റെ നൊമ്പര
 കാഴ്ചകള്‍ കാണാതെ പോയ്
 
      
  Not connected :  |