പൂക്കാലമേ.നീയെന്തിത്ര വൈകുന്നു - തത്ത്വചിന്തകവിതകള്‍

പൂക്കാലമേ.നീയെന്തിത്ര വൈകുന്നു 

അത്രമേലത്രമേലാഴത്തില്‍
നിന്നെ ഞാന്‍
തൊട്ട് പോകുന്നു പൂക്കാലമേ
എന്നിട്ടും നീ നിന്‍റെ ചില്ലകള്‍
താഴ്ത്തീല
കുങ്കുമപ്പൂകൊണ്ടെന്‍ നെറ്റിമേല്‍
തൊട്ടീല...
മുഗ്ദ്ധമാം സങ്കല്‍പ്പ നായികയായി
ഞാന്‍
ഇപ്പോഴും നില്‍ക്കുന്നീ കുന്നിന്‍
നെറുകിലേകയായ്

എന്ന് വരും നീ വസന്തമേ
എന്‍റെ പൂക്കാമരക്കൊമ്പിലൂയലാടാന്‍
നിന്നെയും കാത്ത് ...
കാത്ത് ഞാനെന്‍
ജീവിതമാകെ മറന്നു പോകും

ശേലുള്ള പാട്ടിന്‍റെ പല്ലവികള്‍
ഈണത്തില്‍ ചൊല്ലി നീ വന്നിടുമ്പോള്‍
വിസ്മയനേത്രയായ് തരളിതയായ്
ഈ പിച്ചക പൂ നുള്ളി ഞാനിവിടെ

ആഹാ
പ്രതീക്ഷതന്‍ തൂവെള്ളിക്കിണ്ണത്തില്‍
നീ പകര്‍ന്നേകിയ നിലാവിന്‍ ശീലുകള്‍
ഇപ്പോഴും കല്‍ക്കണ്ട തുണ്ടുപോലെന്‍
നാവില്‍ മധുരം പകര്‍ന്നിടുന്നു

ഓര്‍മ്മകളായത്തില്‍ തോണി തുഴയുന്നു
പാടിമുഴുപ്പിക്കാന്‍ വരികള്‍ തിരയുന്നു
വന്നു നീയെന്‍റെ കനവുകളില്‍
പണ്ടേപോലൊരു ചിറക് തരു

നീയെന്‍റെ ചുണ്ടിലുമ്മ വയ് ക്കേ
നീലക്കുറിഞ്ഞികള്‍ പൂത്തപോല്‍ ഞാന്‍
ലോകം മറന്നു നിന്നൊരിക്കല്‍
നിന്‍റെ ഓര്‍മ്മകളത്ര മേല്‍ തീവ്രമാണ്


up
0
dowm

രചിച്ചത്:
തീയതി:02-06-2018 04:57:34 PM
Added by :Manju Mathai
വീക്ഷണം:142
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :