ഉള്ളടക്കമില്ലാതെ  - തത്ത്വചിന്തകവിതകള്‍

ഉള്ളടക്കമില്ലാതെ  

അടക്കവും ഒതുക്കവും
അഭിമാനവും പറഞ്ഞു
സ്വൈരം കെടുത്തുമ്പോൾ
തണൽമരം തേടിയവൾ
ഒരിണപക്ഷിയുമായി
ഓടിയൊളിച്ചേക്കും.

പൊട്ടലും ചീറ്റലുമായ്
വികൃതമായ വീടിന്റെ
പടികടന്നിറങ്ങാൻ
കത്തുന്ന മനസ്സുകണ്ട
സഹയാത്രികനെ
പിച്ചിചീന്തിയെറിഞ്ഞ
പുത്തൻ ദുരഭിമാനികളെ
എങ്ങനെ വിശ്വസിക്കാൻ.

ദുരന്തത്തിൽ മരിച്ചവരും
മരിച്ചു ജീവിക്കുന്നവരും
നിശബ്ദമായി കരയുന്നവർ
എത്രയെന്നറിയാതെ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:03-06-2018 05:52:17 PM
Added by :Mohanpillai
വീക്ഷണം:71
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :