ദൈവീക ജ്ഞാനം
ജ്ഞാനം ദൈവത്തിൻ പരിജ്ഞാനം
എങ്ങനെ നേടണം ഈ ജ്ഞാനം ........
മാനുഷ്യ ചിന്തകൾക്കപ്പുറമായി ദൈവത്തിന്റെ സത്യം തേടിടുമ്പോൾ ദൈവീക ജ്ഞാനം ഈ ഗേഹിയിൽ വന്നു വസിക്കും നിസംശയം .....
വിനയപ്പെടേണം ഈ ജീവിതേ
സ്വയം ഭാവം വെടിയണം തത്സമയം .......
ദൈവിക ഭാവം നിറഞ്ഞീടും ശോഭിതമായിടും നിൻ ജീവിതം ...
ജ്ഞാനം വിമോചനം നൽകിടുന്നു ...
സൽ ബുദ്ധി വർധിപ്പിച്ചിടുന്നു ...
ജ്ഞാനിയിൻ ജ്ഞാനിയാം
ശലോമോൻ പോലും യാചിച്ചിടുന്നതും ജ്ഞാനം തന്നെ ...
ജ്ഞാനത്തിൻ്റുൽഭവസ്ഥാനമങ്ങു
നന്നായറിയുന്നൊരുവനുണ്ട്.
ഭൂമിക്കടിസ്ഥാനം ഇട്ടവൻ താൻ
സർവ്വവും നോക്കി കാണുന്നോൻ താൻ
കാറ്റിനെ തൂക്കിതുലാസിലവൻ
വെള്ളത്തെ മൊത്തമളപ്പവൻതാൻ.
യഹോവ തന്നെയവൻ്റെനാമം
ജ്ഞാനത്തിന്നാരംഭസ്ഥാനമവൻ.
കർത്താവിനോടുള്ള ഭക്തിതന്നെ
ജ്ഞാനമെന്നുള്ളതു തിട്ടംതന്നെ .
ദൈവംപറയുന്ന വാക്കുകേട്ടു
പിമ്പേനടപ്പതു ഭക്തിതന്നെ.
ദോഷമകന്നു നടന്നുനോക്കാം
ഈശന് നിത്യം സ്തുതി കരേറ്റാം ......
ആശയറ്റൊരാം ആലംബഹീനർക്ക് അത്താണിയായി തീരാം എന്നും എന്നും .....
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|