രാത്രി - മലയാളകവിതകള്‍

രാത്രി 

രാത്രി. സൂര്യമുരളി

കൂരിരുട്ടിൻ കൂട്ടുകാരിലൊരാൾ...
സഞ്ചാരപഥം പകൽ പോലെ ദൃഢം..
വീഥികൾ,കണ്ണടച്ചാൽ പോലും പരിചിതം
ഷോകൾ പലതും അന്ത്യയാമങ്ങളിൽ....
രാത്രി സഞ്ചാരിയെന്നൊരമനപേർ......

പേടിയെന്തെന്നറിയാത്ത നാളുകൾ,
ചേഷ്ടകൾ
വവ്വാലിൻ വംശജനൊ? എല്ലാരിലും
ആശങ്ക....
ഉണരാൻ പാടുപെടുന്ന പകലുകൾ
ഉഷസ്സിനെ വെറുത്തു ശപിച്ച ദിനങ്ങൾ
പകലിനെ ചീത്തവിളിക്കുന്ന പീശാചിൻ
രൂപം..
സമൂഹം തെമ്മാടിയായ് ചാപ്പകുത്തി....

ഒരുനാൾ കണ്ടു, ഞാൻ,ആർക്കും
വേണ്ടാത്ത ആ വടവൃക്ഷത്തെ.....
താങ്ങാൻ കഴിയാത്ത ഭാരം -മനസ്സിന്
രാത്രിക്കാരുകൊടുത്തു ഇത്ര കറുപ്പ്?....
ചുവന്ന കണ്ണുകൾ കൂരിരുട്ടിൽ ജ്വലിക്കു
മാ രുപമെൻ മനതാരിൽ...
ബാല്യകാല പേടിസ്വപ്നം......
അന്നും,ഇന്നും,എന്നും......ഒരു പകൽ
കിനാവ്........




up
0
dowm

രചിച്ചത്:സൂരൃമുരളി
തീയതി:10-06-2018 10:55:13 AM
Added by :Suryamurali
വീക്ഷണം:130
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :