ലാഭംതേടി
വരമൊഴിയില്ലാതെ
രേഖകളില്ലാതെ
വാമൊഴിമാത്രം
ജീവ പ്രമാണമായി
.
അക്ഷരം പഠിച്ചതും
അക്കം പഠിച്ചതും
പാടാൻ പഠിച്ചതും
ആടാൻ പഠിച്ചതും
നീന്താൻ പഠിച്ചതും
വെറുതേകൂടെക്കൂടി.
അന്നൊക്കെ പഠിച്ചതിൽ
ഇളയതുങ്ങളെ
പഠിപ്പിക്കാനുള്ള
ഉത്തരവാദിത്തത്തിൽ
ഇന്നത്തെ ശമ്പളങ്ങൾ
കിമ്പളത്തിനുള്ള
വേരുമുളപ്പിച്ചു
പന്തലുകളൊരുക്കാൻ.
ത്യാഗത്തിന്റെ സ്വരങ്ങൾ
ചിരിയിലൊതുക്കി
ഗ്രാമ സങ്കൽപ്പങ്ങൾ
നാടുനീങ്ങിയ പോലെ
..
ആർക്കും മുഖമില്ലാതെ
അനൗപചാരികം
കുട പിടിച്ചിന്നു
വരമ്പത്തു കാവലായി.
Not connected : |