ഭൗമദിനം  - തത്ത്വചിന്തകവിതകള്‍

ഭൗമദിനം  

ഉദാരമദിയായ ദേവി
നിന്നിൽ നിന്നും ഉത്ഭവിക്കുന്നു എല്ലാം ...
ജീവനും ജീവ ചൈതന്യവും
ഭുജിക്കുന്നു ഞങ്ങൾ നന്ദിയില്ലാതെ ......

ഒരല്പ ദയയും കാട്ടാതെ ഞങ്ങൾ വറ്റിക്കുടിക്കുന്നു നിൻ ജീവരക്തം ....
സ്വാർത്ഥത കൈമുതലായ ഞങ്ങൾ നിൻ രൂപം വിരൂപമാക്കി
എറിയുന്നു പ്ലാസ്റ്റിക്കും ചപ്പു ചവറുകളും .......

വസഹീനമാക്കി സഹജീവികൾ തൻ നിലനിൽപ്പ് ....
നശിക്കുന്നു എല്ലാം പുഴയും അരുവികളും ..
വെന്തുരുകുന്നു നിൻ ഗേഹം സൂര്യ താപത്താൽ .......

ജീവ വായു കുറയുന്നു ...
ജീവിതം ദുഷ്കരമാകുന്നു ......


പഴമയിലേക്കു
ഒരു തിരിച്ചു പോക്ക് സാധ്യം
എന്നിട്ടും തിരിച്ചറിയാതെ വൃഥാ ആചരിക്കുന്നു ഭൗമദിനം .....


up
0
dowm

രചിച്ചത്:ഡാനിയേൽ അലക്സാണ്ടർ
തീയതി:22-06-2018 04:55:43 PM
Added by :Daniel Alexander Thalavady
വീക്ഷണം:120
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :