കൊതിയന്‍
നീയെന്റെ ചാരത്തു വന്നനേരം
ഞാനൊരുന്‍മത്തനായ് മാറി!
എന്തെന്തൊരാവേശമായിരുന്നു; എന്നി-
ലെന്തെന്തൊരുന്‍മാദമായിരുന്നു!
നിന്നിലെച്ചൂടും, സുഗന്ധവുമെന്‍സിരാ-
തന്ത്രികള്‍ പൊട്ടുമെന്നായി.
എന്നംഗുലികള്‍ നിന്‍മേനിയിലാകെയും
എന്തിനോവേണ്ടിത്തിരഞ്ഞു.
നിന്‍തുടയെന്നുമെന്‍ ജീവനാണ്.
നിന്‍ കരളെന്നുമെന്‍ പ്രാണനാണ്.
എല്ലാംകഴിഞ്ഞു ഞാനൊന്നുമറിയാതെ
മെല്ലെ മയങ്ങവേയോര്‍ത്തു?
കൊള്ളാമീ ചിക്കന്റെ പീസുഞാന്‍ വല്ലാതെ
പള്ളയില്‍ തള്ളിയകാര്യം!
കോഴിയിറച്ചിയും കള്ളുമടിക്കാത്ത
കേരളീയന്‍ ഭൂവിലുണ്ടോ??
Not connected : |