ഒന്നു നോക്കുവിൻ - തത്ത്വചിന്തകവിതകള്‍

ഒന്നു നോക്കുവിൻ 

ഞാനും നീയും പറഞ്ഞതെല്ലാം
ശരിയായിരുന്നു, പക്ഷേ
തെറ്റും ശരിയും
കണക്കുകൂട്ടുന്നതിനിടയിൽ
ജീവിക്കാൻ മറന്നുപോയി...
ഒരിക്കൽ തിരിഞ്ഞുനോക്കിയപ്പോൾ
തെറ്റുതിരുത്താൻ ഏറെ വൈകിപ്പോയി
എന്നു ഞാൻ അറിഞ്ഞു.
കാരണം തിരഞ്ഞു നോക്കവേ
തെളിവായി കിട്ടിയത്
ഓഫീസിൽ കുന്നുകൂടിക്കിടക്കുന്ന
ഒരുപറ്റം ഫയലുകളും,
ജീവിക്കാൻ എന്നെ പ്രേരിപ്പിച്ചെന്നു
കരുതിയിരുന്ന മൊബൈൽ ഫോണും,
ഫേസ്ബുക്കും, വാട്സാപ്പും.
ജീവിക്കാൻ മറന്നുപോയവരോട്
ഒന്നേ പറയാനുള്ളൂ;
ജീവിതം പെട്ടിക്കൂടിനുള്ളിൽ
തളച്ചിടാനുള്ളതല്ല,
ചുറ്റുമൊരുപാടുണ്ട് കാണുവാൻ
പോയിക്കാണുകതൊക്കെയും.
ജീവിതം നൈമിഷികമെന്നോർക്കുവിൻ.


up
0
dowm

രചിച്ചത്:reshma K
തീയതി:29-06-2018 11:44:17 AM
Added by :Reshma
വീക്ഷണം:120
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :