ഓർമ്മകൾ ! - തത്ത്വചിന്തകവിതകള്‍

ഓർമ്മകൾ ! 

ഓർമ്മകളുടെ
ശവകുടീരത്തിൽ
നീയൊരു തിരിനാളം
തെളിയിക്കുക.

ഇതളുകൾ കൊഴിയാറായ
നമ്മുടെ സ്വപ്നത്തിന്റെ
അവസാന ദളം
അവിടെ അർപ്പിക്കുക.

നാം കാത്തിരുന്ന
അന്ത്യനിമിഷത്തിനു
ആ ദളമിനി
സാക്ഷി

ഇരുളിലടക്കം ചെയ്യും
വേദനകളുടെ
മൂടുപടമി-
യിനിയാ ദളം!

വേർപാടിൻ നനുത്ത
കണങ്ങൾ
രക്തവർണ്ണമായതിനെ
തീർക്കട്ടെ

ഇനിയെന്നുറങ്ങുവാൻ
ശാന്തമായി;
തിരയിനിയും
ഒടുങ്ങാത്ത ജീവിതനൗകയിൽ.


up
0
dowm

രചിച്ചത്:വിപിൻസ്‌ പുത്തൂരാൻ, ദോഹ
തീയതി:06-07-2018 10:19:03 PM
Added by :Vipins Puthooran
വീക്ഷണം:156
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me