വാർഷികം  - തത്ത്വചിന്തകവിതകള്‍

വാർഷികം  


നാളെയാണ് നാളെയാണ് നാളെയാണ്
പണ്ട് ലൊട്ടറി വിൽക്കാൻ പോകുന്ന
ആൾ വഴിനീളെ അലറിക്കൊണ്ട് മൈക്കിന്റെ
കൂടെ നടന്നു എല്ലാരേയും ഓർമിപ്പിക്കും
നാളെ വിശേഷമായ ഒരു ദിവസമെന്ന്

ഇന്നിപ്പോ ആഴ്ചകൾക്കു മുൻപേ തന്നെ
അറിയിപ്പ് വരും മുഖപുസ്തകം വക
അടുത്ത മാസം വാരം ദിനം ആരൊക്കെ
എന്തൊക്കെ ആഘോഷിക്കുന്നുവെന്ന്
സ്വകാര്യത തുലോം ഇല്ലാതെയായ്

പിറന്ന നാൾ ഉണ്ണികൾക് ഉത്സവം ആകും
ഉണ്ണികൾ ആയിരിക്കുമ്പോൾ
കൗമാരം മുതൽ സങ്കോചം ആരോട്
പറയണം ആരെ വിളിക്കണം
എല്ലാരും നമ്മടെ ചങ്കുകളല്ലേ
എങ്കിൽ ആരെയും വിളിക്കേണ്ടന്നു വെക്കാം

വിവാഹദിനവാർഷികം ഇതിനേക്കാൾ
കഷ്ടമാണ് ഒരിക്കൽ എല്ലാവരെയും വിളിച്ചു
കൂട്ടി ആഘോഷിച്ചതല്ലേ ഇനി വർഷാവർഷം
ഓർമ്മ പുതുക്കാൻ ഇതിനും വേണോ ആൾകൂട്ടം

മുഖപുസ്തകം നോക്കിയിരിക്കുകയാണ് എന്തൊക്കെ
വിവരങ്ങൾ സൂത്രത്തിൽ ചോർത്താമെന്ന്
വിൽക്കാമല്ലോ അതെല്ലാം സ്വർണവ്യാപാരികൾക്കും
വസ്ത്രവ്യാപാരികൾക്കും പിന്നെ നാട്ടുകാർക്കും
എന്തൊരു വിരസമായ അപ്ഡേറ്റുകൾ ആണിതിന്

വർഷങ്ങൾ കൊണ്ട് മുഖമേ മാറിപ്പോയ
ദമ്പതികളെ വീണ്ടും ഓർമിപ്പിക്കും
നിങ്ങളുടെ വസന്തം എന്ന് ഉല്ലസിച്ച നാളുകൾ
എത്ര കൃത്രിമം ആയിരുന്നുവെന്ന്
നിങ്ങളെ നിങ്ങളല്ലാതെ വരച്ചെടുത്ത
വിവാഹ നാളുകളെ ഇന്നിപ്പോ എത്ര
വരച്ചാലും തിരികെ വരാത്ത നുണക്കുഴികളെ

ഓർമ്മകൾ നല്ലതാണ് അത് ഓർമകൾ മാത്രമാണ്
പലരും പറഞ്ഞു ഓര്മപെടുത്തുമ്പോൾ ഓർമകളിൽ
കലർപ്പുകൾ കലരുകയാണ് അതിന് ഇല്ലാത്ത
നിറങ്ങളുടെ മൂർച്ചകൾ തരികയാണ്
ഉള്ള നിറങ്ങൾക്കുമേൽ ചായംപൂശുകയാണ്
നിങ്ങളുടെ നിറങ്ങൾ നിങ്ങളുടെ ഉള്ളിൽ മാത്രമാണ്
അതിനേ ഓർമ്മിക്കാൻ ഒരു വാർഷികം എന്തിനാണ്


up
0
dowm

രചിച്ചത്:
തീയതി:08-07-2018 07:52:25 PM
Added by :Gireesh Sarma
വീക്ഷണം:56
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me