കളിയിലെ വില
പരൽമീനുകളും
വമ്പൻ സ്രാവുകളും
മുൻ വിജയികളും
പൊരുതി തോറ്റവർ
കളമൊഴിയുമ്പോൾ
ഒരുകൂട്ടർ മാത്രം
കളമൊരുക്കുന്നു
കപ്പിൽ മുത്തമിടാൻ.
എല്ലാരും കരുത്തർ
വിജയികൾ മാത്രം
ഒരു നിമിഷത്തിൽ
പഴുതുപിഴച്ചു
പന്തു പിഴയ്ക്കാതെ
കോർത്തിണക്കിയവർ
ഗോൾവലയത്തിലെ
കാൽവിരുതുള്ളവർ
.
കളിയിലെ കാര്യം
ഉയരത്തിലെത്താൻ
ഗോളുകളോരോന്നും
വിലപറയുന്നു.
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|