ഭാവം - മലയാളകവിതകള്‍

ഭാവം 

ഭാവം. സൂര്യമുരളി

സീരിയൽ കണ്ടു കണ്ട് അമ്മായിഅമ്മ,
അമ്മയാവുന്നു,രൂപത്തിലും, ഭാവത്തിലും
സ്വന്തം മക്കളെ ക്രൂരമായും,മരു മക്കളെ
സ്നേഹിച്ചും,പേരെടുക്കാൻ തുനിയവെ,
വഷളായ അവസ്ഥാവിശേഷം മക്കൾ നാടു
വിടാൻ പ്രരണയായ്......

മരുമക്കളെ തലയിലേറ്റി വാരിക്കോരി
കൊടുക്കുന്നു, മാതൃകാഅമ്മായി
അമ്മമാർ...... ഇന്ന്. സ്വന്തം
മക്കൾക്ക് പാരവെക്കുന്നു മാതാ
പിതാക്കൾ.......
ഭൂമി തലകീഴായതുപോൽ.........
പ്രതികരിക്കാൻ ശേഷിയില്ലാ മക്കൾ
ഉരിയാടാതായ്......ഒന്നും, ആരോടും....
സീരിയൽ എഴുത്തുകാരെ,ബാലൻസ്ഡ്
ടെക്‌നോളജി പരീക്ഷിക്കു,ഇനിയെങ്കിലും

അമ്മ, അമ്മയും,അമ്മായിഅമ്മ
യുമാണെന്ന കാര്യം മറക്കുന്നു,പലപ്പോഴും...
പെങ്ങൾ, ഭാര്യയും,നാത്തുനുമാണെന്നു
മറക്കുന്നു.....
പലതും,പലരും മറക്കുന്നു......
മറന്നപോൽ നടിക്കുന്നു.......






up
0
dowm

രചിച്ചത്:സൂര്യമുരളി
തീയതി:11-07-2018 04:43:53 PM
Added by :Suryamurali
വീക്ഷണം:78
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :