ദേവീദുർഗ്ഗ
ദേവീദുർഗ്ഗ. സൂര്യമുരളി
കത്തും കൽവിളക്കിൻ പ്രഭയിൽ കണ്ടൂ
ഞാൻ, ദേവീശിൽപം..........
തേജസ്വിയാം തിളങ്ങും രൂപം.....
ജ്വലിക്കും നയനങ്ങൾ തൻ കാന്തി
വർണ്ണനാതീതം.......
മന്ദസ്മിതം തൂവും പുഞ്ചിരിയിൽ
പ്രതീക്ഷകൾക്ക്അഭയം.....
പ്രാർത്ഥനാപുണ്യം നൽകും പുഞ്ചിരി,
ആവശ്യങ്ങൾ നിറവേറ്റി നൽകും
ദേവീകാരുണ്യം........
കാൽക്കൽ വീഴാൻ ഒരുങ്ങി നിൽപൂ
ഭക്തർ......
ദേവീ...ഞാൻ എന്നും, നിൻ കാൽ
പാദങ്ങളിലർപ്പിപ്പൂ, എൻ മനം.......
Not connected : |