വിരഹം  - പ്രണയകവിതകള്‍

വിരഹം  

ഈ തണുത്തകാറ്റിനൊപ്പം നീ
എന്നരികിലേക്ക് ഒഴുകി വന്നിരുന്നെങ്കിൽ
ശൂന്യമായ ആകാശവിതാനത്തിൽ
നിന്റെ മുഖം തെളിഞ്ഞുവന്നിരുന്നെങ്കിൽ
എവിടെയോ എനിക്കായി കാത്തിരിക്കുന്ന
ആ കണ്ണുകൾ ഞാൻ കാണുന്നു
ഈ കുളിർകാറ്റ് എന്നെ തഴുകി
കടന്നുപോകുമ്പോൾ
നിന്റെ തലോടലായത് പരിണമിക്കുന്നു
അകലെയാണെങ്കിലും
നീ എന്നരികിലുണ്ട്
ഈ ആകാശവാതായനത്തിൽ ഒരുപാട്
കഥകൾ മെനയുന്ന നിന്റെ
കണ്ണുകൾ ഞാൻ കാണുന്നു
എന്നോടതെന്തോ മന്ത്രിക്കുംപോലെ
"ഞാൻ അകലെയല്ല.. നിന്നരികിലുണ്ട്....


up
0
dowm

രചിച്ചത്:Sandra
തീയതി:14-07-2018 03:03:53 PM
Added by :Sandra
വീക്ഷണം:387
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :