അനുരാഗമേ - പ്രണയകവിതകള്‍

അനുരാഗമേ 

അനുരാഗമേ നീയെന്നരികിലുണ്ടെങ്കിൽ ഞാൻ
അറിയാതെ പാടിയേനെ
ഒന്നുമറിയാതെ പാടിയേനെ
അലസമായലയും നിൻ തരളിത മിഴികൾ തൻ
അലകളിലൊഴുകിയേനെ
ഞാൻ ആലോലമാടിയേനെ.. ((അനുരാഗമേ - 3..)

ഒരു ചുടു ചുംബനം ദാഹിച്ചു ഞാൻ നിന്റെ
പൂ വിതളിൽ തലോടിയപ്പോൾ
ഞാൻ നിൻ ചൊടികൾ തലോടിയപ്പോൾ
പ്രണയ സ്വരങ്ങളായ് പല്ലവി മൂളിയെൻ
അരികത്തു ചേർന്നിരിക്കൂ
ഒരു മണിവീണപോലെ പാടൂ.. (അനുരാഗമേ - 6..)

നിശ്വാസമായ് വന്നു കഥ പറയുമ്പോൾ നീ
കനിവോടെ കേട്ടിരിക്കൂ
കാതിൽ കുളിര്മഴയെന്നു ചൊല്ലൂ
തരള കപോലം മറയും നിൻ വാര്മുടി
ചുരുളിനാലെന്നെ മൂടൂ
ഓമൽ കനകനിലാവ് പോലെ .. (അനുരാഗമേ - 6..)

അവിരാമമൊഴുകുമെൻ പ്രണയതീർത്ഥം നിന്റെ
പദ മലർ പുല്കിയപ്പോൾ
പാദ സരമണി കിലുങ്ങിയപ്പോൾ
അകതാരിൽ വിരിയും മോഹങ്ങളാൽ സ്നേഹ -
സ്വര ധാരയായി മാറൂ
നീയെന്റെ അനുരാഗ ദേവിയാവൂ .. (അനുരാഗമേ - 6..)
00971556239367


up
1
dowm

രചിച്ചത്:വിനീഷ് ആർ നമ്പ്യാർ
തീയതി:16-07-2018 01:52:28 PM
Added by :vinu
വീക്ഷണം:341
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me