നൊമ്പരം - മലയാളകവിതകള്‍

നൊമ്പരം 

നൊമ്പരം. സൂര്യമുരളി

മനോ:വ്യഥകൾ പലവിധം
വാതിലിനിടയിൽ പെട്ട പല്ലിയിൻദയനീയ
നോട്ടം കണ്ണിലേയ്ക്ക്.......
ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥാവിശേഷം
മൃഗഡോക്ടറായിരുന്നെങ്കിൽ... ആശിച്ചു...

ഉറുമ്പിനെപ്പോലും നോവിപ്പിക്കാനാഗ്രഹിക്കാത്ത
മനസ്സ് നീറിപ്പുകഞ്ഞുപോയ്...ഒരു നിമിഷം.....
ഒരുദിനം മുഴുവൻ വേദനയുടെ,വേർപാടിന്റെ ദു:ഖം
പാതി ജീവനുമായ് ഗൗളി മണിക്കൂറുകൾ പിടഞ്ഞു...

കണ്ണിൽനിന്നും മായാത്ത ആ കാഴ്ച മനസ്സിൽ
അരക്കിട്ട് ഉറപ്പിച്ചപോൽ........
അറിയാതെ ചെയ്തു പോയ തെറ്റിന് പ്രായശ്ചിത്ത
മെന്നോണം പ്രാർത്ഥിച്ചു, ആത്മാർത്ഥമായ്.....
പൊലിഞ്ഞ ജീവന്.......
..............നിത്യ ശാന്തിക്കായ്...........
...............പുനർ ജന്മത്തിനായ്.........


up
0
dowm

രചിച്ചത്:സൂര്യമുരളി
തീയതി:24-07-2018 02:22:59 PM
Added by :Suryamurali
വീക്ഷണം:120
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :