സുനന്ദിനി... - പ്രണയകവിതകള്‍

സുനന്ദിനി... 

സുനന്ദിനി,,സ്വപ്നസുഹാസിനീ
സുമംഗലി,, സ്വർണ്ണപ്രഭാമയി..
സ്വരങ്ങളിൽ,,കുയിലിൻകുളിർമൊഴി
നാമദലങ്ങളിൽ,,പത്മവിലാസിനി..

മനസ്സിലോ നിൻമിഴിയിണയിലോ
പുഞ്ചിരിപൂക്കുമാ പവിഴച്ചൊടിയിലോ
നീഹാരനിധിനിറയുമാ നിൻമൃദുമാറിലോ
തുള്ളിത്തുളുമ്പിടും തേനിന്നുൾക്കടൽ...

അഞ്ചിതൾ നീർക്കുമീ പഞ്ചമി
പ്പെണ്ണിന്റെ
വെള്ളാമ്പലറിയാത്ത അനുരാഗ
കാവ്യമായ്
ഒരുനാഴി തികയാതെ-ന്നൊരുനുള്ളു
സ്നേഹത്തെ
നോവിന്റെ മുള്ളുപോൽ
ഹൃദയത്തിലേൽക്കു നീ...

നൃത്തച്ചുവടിലെ നൂപുരനാദമായ്
പാടുന്നപാട്ടിലെ കല്യാണിരാഗമായ്
ഒന്നിച്ചു നാം നമ്മെയിന്നോർത്തു
വയ്ക്കുന്നു,,
പാൽമണംമാറാത്ത താരാട്ടുപോലെ..


up
0
dowm

രചിച്ചത്: സജിത്
തീയതി:24-07-2018 11:57:35 PM
Added by :Soumya
വീക്ഷണം:149
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me