മതില്‍ ...........
ഞാനോരാണാണ്
അവള്‍ ഒരു പെണ്ണും
ഞങ്ങള്‍ക്കിടയില്‍ ആയിരം മതിലുകള്‍
ആഴത്തില്‍ വേരോടും മതിലുകള്‍
ഇടിക്കുവാന്‍ എന്‍റെ കൈകളുയര്തുമ്പോള്‍
ആയിരം കൈകള്‍ എന്നെ തടയുന്നു
പ്രണയത്തിനു കണ്ണില്ലന്നു പറഞ്ഞവന്‍ ഭ്രാന്തന്‍
അതിന്നു കണ്ണുണ്ട് , കാതുണ്ട്
ജാതിയും മതവുമുണ്ട്
വര്‍ഗ്ഗവും വര്‍ണ്ണവും രാഷ്ട്രീയവുമുണ്ട്
എന്‍റെ നെഞ്ചില്‍ ചാരി
അവള്‍ പറഞ്ഞ കഥകള്‍,കനവുകള്‍
കാറ്റില്‍ പറത്തിയത് അവരൊക്കെയാണ്
ഞാനോരാണാണ്
അവള്‍ ഒരു പെണ്ണും
ഞങ്ങള്‍ക്കിടയില്‍ ആയിരം മതിലുകള്‍
ഇടിക്കുവാനവാത്ത മതിലുകള്‍
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|