സ്വപ്നങ്ങള്‍ തീരുന്നതിനാല്‍
വാക്കിന്റെ വസന്തം.
വിളക്കില്ലാപ്പാതയിലൊരു
മിന്നാമിനുങ്ങെന്‍ കവിത.
ഓരോ വാക്കുമോരോ സുഗന്ധം.
നെഞ്ചു പൊള്ളുമ്പോള്‍
കുളിരായോര്‍മ്മകള്‍.
വിരഹത്തിന്റെ തീവണ്ടിയില്‍
ഓരോ കവിതയും ഓരോ പ്രണയം.
വഴി തെറ്റുമിരുട്ടില്‍
തഥാഗതൻ നീ...
കവിതേ... വിതുമ്പുമോര്‍മകള്‍
പൂക്കളാക്കുക...
വ്യഥ പൂണ്ട വെള്ളിയാഴ്ച
മുള്‍ക്കിരീടത്തിലെ ചോരയും
വിലാപവും കഴിഞ്ഞ്
കവിതയെ ഞാന്‍
കല്ലറയിലടച്ചു പൂട്ടി...
ഉയിര്‍ത്തെഴുന്നേറ്റ ജീവിതം പോലെ
കവിതയിപ്പോള്‍
മഴ വീണ കാനനം...
സ്വപ്നങ്ങളും വാക്കുകളും തീര്‍ന്ന്
അപ്രതീക്ഷിതങ്ങളുടെ
വേനലിലുരുകിയൊലിക്കെ...
ആലിപ്പഴം പെയ്യുമൊരു
മഴ കാത്തിരിക്കുന്നു ഞാന്‍...
Not connected : |