കാലവും - ജീവിതവും
പറന്നകലാം ഈ തീരത്ത് നിന്നും
ദൂരെ നമുക്കായ് വിളഞ്ഞ
വിളകള്‍ തേടി
വിളതിന്നു കൂടാന്‍ അരികിലെ
ആല്‍ മരത്തിലൊരു കൂടൊരുക്കാം
അരികിലുരുമ്മിയിരിക്കുമ്പോള്‍
അകലെ വെള്ള മറയുമ്പോള്‍
ഒരിത്തിരി നേരം
നമുക്ക് പ്രണയിക്കാം
വ്യാകുലതകളില്ലാതെ നമുക്ക്
നാം മാത്രമായി കൂടാം
പുലരുവോളം ഈ നിലാവില്‍
കിനാക്കള്‍ നെയ്തെടുക്കാം
പ്രതീക്ഷയുടെ കല്ലുകളാല്‍
അതിരുകള്‍ തീര്‍ക്കാം
ഒരിക്കല്‍ വില പേശി വില്‍ക്കാന്‍
തരത്തില്‍ ഹൃദയത്തിന് വെളിയില്‍
എഴുതി വെക്കാം
വിജയമെങ്കിലും വിരഹത്തിന്‍
നവരസങ്ങള്‍ ചേര്‍ത്ത്,
വേദനയുടെ മുതലക്കണ്ണീര്‍ പൊഴിക്കാം
ഒഴിഞ്ഞിരുന്നു, കരഞ്ഞു കണ്ണീര്‍
വാര്‍ക്കുന്നവരെ കണ്ടു ചിരിക്കാം
ഒടുവിലിവിടെ നിന്നും പറന്നകലാം
മറ്റൊരു തീരത്തേക്ക്
വിള തേടി ... ഇണ തേടി .....
Not connected : |