നമ്മൾ ഒന്നിച്ച്............. - മലയാളകവിതകള്‍

നമ്മൾ ഒന്നിച്ച്............. 

നമ്മൾ ഒന്നിച്ച് തൊട്ട ആകാശം,
നമ്മൾ ഒന്നിച്ച് നീന്തിക്കടന്ന പുഴ,

നമ്മൾ ഒന്നിച്ച് നടന്ന ഇടവഴികൾ
പെറുക്കിയെടുത്ത ചുവന്ന മഞ്ചാടികൾ,

ചിതറിയ കണ്ണാടി തുണ്ടുകളാൽ
ചുവരിൽ തീർത്ത മഴവില്ല്,

നിറഞ്ഞ നാണയക്കുടുക്ക
ഉടഞ്ഞ്‌ തീരുന്നതിനു മുൻപ് കണ്ട സ്വപ്നങ്ങൾ,

നമ്മൾ ഒന്നിച്ച് നനഞ്ഞ മഴ,
നമ്മൾ ഒന്നിച്ച് തീർത്ത കടലസുതോണികൾ,

തോട്ടിലെ പരൽ മീനുകൾ
ചത്തു പൊങ്ങിയ ചില്ലു കുപ്പികൾ,

നമ്മൾ ഒന്നിച്ച് പണിത കളിവീട്
ചോറുവച്ച ചിരട്ട പാത്രങ്ങൾ,

നമ്മൾ ഒന്നിച്ച് കണ്ട പകൽ പൂരങ്ങൾ
ഭയപ്പെടുത്തിയ കോമരങ്ങൾ,

പിന്നീട് നമ്മൾ ഒന്നിച്ച്....

പിന്നീട്, പിന്നീടെപ്പോഴോ
നമ്മൾ രണ്ടു പേരായി
നമ്മൾ രണ്ടു വഴികളായി
പരസ്പരം കൂട്ടിമുട്ടാത്ത രണ്ട് വഴികൾ.


up
0
dowm

രചിച്ചത്:സുധീഷ് ഇടശ്ശേരി
തീയതി:29-07-2018 01:54:22 PM
Added by :SUDHEESH EDASSERY
വീക്ഷണം:63
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me