കടലാസുതോണി
കടലാസുതോണി
ഒരായിരം കടലാസു തോണികളൊഴുകിവരുന്നൂ
നിറയെ മോഹങ്ങളും, സ്വപ്നങ്ങളുമായ്.............
തീരത്തൊരു കോണിൽ പകച്ചുനിൽക്കുമ ........
ബാല്യത്തിൻ മുറ്റത്തിന്നരികിലേക്ക്...............
തിരയലകളിൽ കൊളുത്തി വെച്ച ദീപം പോൽ
മിന്നി മിന്നി ജ്വലിപ്പൂ.....ഏഴുവർണ്ണ കടലാസു
തോണികൾ........
ആ കടലാസു തോണികളിന്നും മനസ്സിൻ,
ആഴക്കടലിൻ തീരത്തൊരു കോണിൽ,
നങ്കൂരമിട്ടു നിൽക്കുന്നൂ.............പ്രതീക്ഷകളുമായ്,
തളരാതെ.....................നനയാതെ...........................
മുങ്ങിയെടുക്കും രത്‌നങ്ങളും, പവിഴങ്ങളും, കോരി
നിറക്കാൻ കഴിയാതെ............ കാലം..............
കടലാസുതോണി ചെരിഞ്ഞു നിന്നൂ.....................
കാത്തുനിൽക്കും പ്രതീക്ഷകൾക്കെതിരെ നിന്നൂ...
നിരാശാ ബോധവുമായ്......................
മുറ്റത്തെ ഉണങ്ങി നിൽക്കും തുളസി, തറക്കരികിൽ
വിതുമ്പി നിൽക്കും ബാല്യം................
ഓർമ്മയിലിന്നും തെളിയും ബാല്യകാല സ്മരണകൾ..
ഒരു പുലർകാല സ്വപ്നം............................
Not connected : |