അ-അമ്മ  - മലയാളകവിതകള്‍

അ-അമ്മ  

ആദ്യാക്ഷരമുരുവിടാൻ
ആദ്യമായന്നു ഞാൻ
അടിവെച്ചു മന്ദമായി
അമ്മതൻ പിന്നാലെ
ആർത്തു കരഞ്ഞുവ-
ന്നർപ്പിച്ചു  പാദങ്ങൾ
ആലസ്യമോടെയ-
ന്നറിവിന്റെ മുറ്റത്ത്..
അറിഞ്ഞിരുന്നീലയന്നങ്കം കുറിക്കുവാ-
നറിവാണായുധമെന്നൊരാ നഗ്നസത്യ-
മതു പകർന്നുവെന്നുള്ളത്തിലേറെ കുളിർമയു-
മലിയിച്ചെന്നകതാരിൽ നന്മതൻ മാധുര്യവും
'അ-അമ്മ' യെന്നൊരു മുഖവുരയില്ലാതെ
അമ്മതൻ നാമമുരിയാടാൻ പഠിപ്പിച്ചൊരെ-
ന്നമ്മയാകുന്നുവെന്നാദ്യ വെളിച്ചവുമെ-
ന്നമ്മയാകുന്നുവെൻ  വിളക്കിൻ തിരിനാളവും.


up
0
dowm

രചിച്ചത്:Sabeela Noufal
തീയതി:04-09-2018 11:30:06 PM
Added by :Sabeela Noufal
വീക്ഷണം:62
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me