ഒരു മുത്തശ്ശിക്കഥ
മുറ്റത്തു ഞാനന്നു നാട്ടൊരാ-
ത്തൈമാവിൻ ചോട്ടിലിരിപ്പതിന്നാരുമില്ല
തേനൂറുമമ്മധുര മാമ്പഴം നുണയുവാൻ
അണ്ണാറക്കണ്ണനും വരികയില്ല
വയലുകളില്ലാ നൽ പുഴകളൊന്നില്ല
സുഗന്ധം പരത്തും പുഷ്പങ്ങളില്ലാ..
മുറ്റത്തെ പൂമരക്കൊമ്പിന്നു കൂട്ടായി
ഊഞ്ഞാലുമില്ലയുണ്ണികളുമില്ല
കര്ഷകരില്ല നൽഭക്ഷണവുമില്ലിന്ന്
ആരാരുമില്ലാ മെയ്യനക്കീടുവാൻ
അടുക്കളപ്പടവുകൾ കടക്കുവാൻ
പെണ്ണിനൊരിത്തിരി നേരവുമില്ലാതെയായി
അമ്മതൻ കൈപുണ്യമെന്ന തലക്കെട്ടിൽ
സുലഭമാണിന്നു വിഷ ഭോജനങ്ങൾ..
നാടൻ കലകളും നാടൻ രുചികളും
മുത്തശ്ശിക്കഥ പോലെയജ്ഞാതമായി
തിരികെ വരില്ലിനിയാനല്ല നാളുകള-
തോർക്കുമ്പോൾ അകതാരു പിടയുകയായി..
Not connected : |