ചിറകൊടിഞ്ഞ മേഘ ശകലങ്ങൾ
നഷ്ട സ്വപ്നമേ നീ സമ്മാനിച്ചുവെനിക്കിന്നു
ഭ്രമവുമപ്രീതിയും നിറഞ്ഞൊരീ ജീവിതം
ഒന്നാർത്തു കരയാൻ വയ്യാതെ
ഒന്നുറക്കെ നിലവിളിക്ക വയ്യാതെ
കയറില്ലാത്തൊരീ കുരുക്കിൽ
കിടന്നു പിടയുന്നിതാ ഞാൻ സഖീ
വര്ണാഭമാം സ്വപ്‌നങ്ങൾ പേറി
വാനിൻ വിദൂരതയിലേക്കു നാം പറക്കവേ
ഒരു തുള്ളി ചുവപ്പിൻ ചായ
മിഴികളിലില്ലാത്തവരാമവർ അരിഞ്ഞതു
നമ്മുടെ ചിറകുകളല്ലയോ..?
അതോടൊപ്പം നമുക്ക് നഷ്ടമായില്ലയോ,
അക്കാലമത്രയും നാം നെയ്ത കിനാക്കളും..
ഇന്നീ വിദൂരതയിൽ നീയില്ലാത്ത
രാപ്പകലുകൾ കൊഴിയവെ
ഗതികിട്ടാതലയുന്നൊരെൻ ഹൃദയം
വിതുമ്പുന്നിതാ സഖീ
ഒരു തുള്ളി ദാഹജലത്തിനായി...
Not connected : |