എന്റെ ഗുരുവിന്  - തത്ത്വചിന്തകവിതകള്‍

എന്റെ ഗുരുവിന്  

അറിവിൻ ദീപം തെളിയിച്ച്
അജ്ഞാനത്തെ അകറ്റിയവർ
അലിഫിൻ മധുരിമ പകർന്നിട്ട്
അദബിൻ മാതൃക ഓതിയവർ
അക്ഷര മധുരം തേനായ് ചേർത്ത്
അധരം നിറയെ പകർന്നെന്നിൽ
അറിവിൻ നിറകുടമാവാനായ്
അലിവിൻ പുഞ്ചിരിയാലെന്നിൽ
ആലം നിറയെ കൂട്ടിന് നിന്ന
അദ്ധ്യാപകരിൽ നേരുന്നു
ആശംസതൻ പുഷ്പങ്ങൾ
ആമോദത്താൽ പാടുന്നു


up
0
dowm

രചിച്ചത്:മുസദ്ധിഖ്‌ കള്ളിയൻ
തീയതി:05-09-2018 04:09:42 AM
Added by :Musadhique Kalliyan
വീക്ഷണം:71
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :