ദു:ഖപുത്രി       
    ദു:ഖപുത്രി
 
 കലങ്ങിപ്പരന്ന കൺമഴിയിലൂടൊഴുകും
 ഗംഗാനദി കണക്കെ മിഴിനീർചാലുകൾ....
 തേങ്ങും മനവും , വിതുമ്പും ഇടനെഞ്ചിൻ
 താളവും , ചേർന്നൊരുടുക്കിൻ ശബ്ദവും
 വിടർന്നു  ചുവന്നൊരു നാസികയും..........
 വറ്റിവരുണ്ടുണങ്ങിയൊരധരങ്ങളും............
 ഈറനണിഞ്ഞ മിഴികളെ തലോടുമ്പോൾ
 കളിയാക്കി ചിരിക്കും കുപ്പി വളകളും........
 എണീറ്റൊടുമ്പോൾ പൊട്ടിച്ചിരിക്കും........
 പാദസരങ്ങളും.........
 കേശാലങ്കാര മുല്ലപ്പൂ മൊട്ടുകൾ ഉതിർന്നു
 വീണു മേലോട്ടു നോക്കി പരിഹസിക്കുമ്പോൾ
 പാവം വെണ്ണിലാവിനെന്തോ നാണം...............
 കുളിർ തെന്നൽ തഴുകി തലോടിയ..............
 കാർകൂന്തലിനും................ദുർവാശി...............
 സ്വയം പിറുപിറുക്കുന്നൂ......മേഘസുന്ദരി.........
 ദു:ഖപുത്രിയായതെന്തെ...............................?
 നഷ്ടങ്ങളെല്ലാം തനിക്കൊ...........................?
      
       
            
      
  Not connected :    |