ഉൾഭയം - മലയാളകവിതകള്‍

ഉൾഭയം 

ഉൾഭയം

ഒരാൾ പൊക്കത്തിൽ ചാടാൻ കഴിയുമെങ്കിലും,
കാലൊടിയുമെന്ന ഭീതി, പിന്തിരിപ്പിക്കുന്നൂ.........
അനീതിക്കെതിരെ ഉയർത്തിയ പടവാൾ,
തിരിച്ചുറയിലിടുന്നൂ..........ജീവപര്യന്തമോ...,
തൂക്കുകയറോ , ഭയന്ന്‌.......

വ്യക്തമായറിയുന്നൂ നാം തെറ്റാണെന്ന്, എങ്കിലും,
പ്രതികരിക്കുന്നില്ലാ.... നമ്മൾ...................
പ്രതിയാക്കുമോ, എന്ന ഉൾഭയം...............
മാറേണ്ട വ്യവസ്ഥിതിയെ, മാറ്റേണ്ടവർ, മൗനം
പാലിക്കുമ്പോൾ.........................നമ്മൾ.....
തെറ്റിൻ്റ കൂടെ ഒഴുകുന്നു.,തെറ്റ് ചെയ്തില്ലെങ്കിലും..
തെറ്റാണെന്നറിഞ്ഞിട്ടും , മൗനം പാലിക്കുന്നു.....

ആരോ കറക്കി വിട്ട പമ്പരം പോൽ കറങ്ങുന്നൂ....
ഭൂമിയെക്കാൾ വേഗത്തിൽ........
കാണരുത് , കേൾക്കരുത് , മിണ്ടരുതെന്ന പഴഞ്ചൻ
ആശയത്തിലേക്ക് തിരിച്ചു പോകുന്നൂ..........നാം..
നല്ലൊരു സമാധാന കുടുംബ ജീവിതത്തിനായ്......


up
0
dowm

രചിച്ചത്:സൂര്യമുരളി
തീയതി:06-09-2018 11:31:27 AM
Added by :Suryamurali
വീക്ഷണം:59
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :