സ്വർണ്ണം
സ്വർണ്ണം
മണമില്ലാ മഞ്ഞലോഹം അതിഥിയായ്
വന്നാൽ സ്വീകരിച്ചിരുത്താൻ ഇടമില്ല.....
സൂക്ഷിച്ചാൽ സ്വസ്ഥതയുമില്ല................
അണിഞ്ഞാൽ സ്വൈരവുമില്ല..........
വഴിയാത്രയിൽ മന:സ്സമാധനവുമില്ല....
കൂടെയിരുന്നാൽ ആപത്തു
വരുമെന്നൊരാധി മാത്രം......................
വെള്ളിയാണെനിക്കിഷ്ടം, വെള്ളി
ത്താലത്തിലിരിക്കും വെള്ളിആഭരണങ്ങൾ
ആണെനിക്കിഷ്ടം.............
കാതിലണിയാൻ ആടിയുലയും ജിംകികമ്മലും,
കഴുത്തിലണിയാൻ പച്ചക്കല്ലിൻ പാലയ്ക്കാ
മാലയും,
കൈകളിലണിയാൻ വെള്ളിക്കടകവും,
അരയിൽ ചുറ്റാൻ വെള്ളി അരഞ്ഞാണവും,
കാലിലണിയാൻ കൊഞ്ചിച്ചിരിക്കൂം വെള്ളി
കൊലുസുകളുമാണെനിക്കിഷ്ടം...................
വേമ്പനാട്ടു കായലിൽ തത്തിക്കളിച്ചൊഴുകും
പള്ളിയൊടങ്ങളാണെനിക്കിഷ്ടം...................
അതിലിരുന്നൊന്നൊഴുകാനാണെനിക്കിഷ്ടം
അണിയാനും, ആടിപ്പാടി പാറി പറന്നു
നടക്കാനും ഭയമില്ലല്ലോ........കുഞ്ഞാറ്റേ..........
മഞ്ഞലോഹത്തെ കവരാൻ കൊതിക്കുന്നോർ
വെള്ളി ലോഹത്തെ കാണുന്നില്ലാ.....കവരുന്നില്ല!
കുഞ്ഞു പെൺകിടാവിൻ വിശാല മനസ്സിനു
പ്രണാമം.................പ്രണാമം............................
Not connected : |