മുറിവു തുറക്കുന്ന വെളിച്ചം
കെട്ടുപിണഞ്ഞ വലകൾ വേവലാതികൾ
കുരുക്കഴിക്കുന്തോറും വീണ്ടും വീണ്ടും കെട്ടുപിണഞ്ഞു.
സ്വപ്നങ്ങളിൽ മറഞ്ഞിരിക്കുന്ന ബോധാ ബോധങ്ങളിൽ
എണ്ണുവാൻ കഴിയാത്ത അത്രയും ദുഃഖങ്ങൾ.
വാക്കുകളുടെ കൊടുമുടികള്‍ക്കുമപ്പുറം
എന്റേതു മാത്രമായ ഒരു കാഴ്ചയുടെ പിന്നാമ്പുറം.
എല്ലാം തികഞ്ഞ ജീവിതത്തിന്റെ നിഴലിൽ
മറഞ്ഞ ജനാലയിലൂടെ താഴത്തുകാണുന്ന വന്യമായ പച്ചത്താഴ്വാരം.
പുലർവേളയിൽ കടൽപ്പാലങ്ങൾ പോലെ
ചുംബനങ്ങളുടെ ചുടലപ്പറമ്പ്
ആ നിശ്ശബ്ദതയിൽ, പകലിന്റെ മദ്ധ്യത്ത്,
പുതിയൊരു മുറിവു തുറക്കുന്ന വെളിച്ചം,
തിരിഞ്ഞുനോക്കാനെനിക്കു കൊതി
പക്ഷെ ,ജീവിതം ജീവിച്ചു തീർക്കാനുള്ള തിരക്കിലാണ്.
Not connected : |