ഞാൻ സൃഷ്‌ടിച്ച സൗഹൃദം
ആയിരം സൗഹൃദം സൃഷ്ടിച്ചു ഞാൻ,
ആയിരം നാഴിക ചിലവിട്ടു ഞാൻ,
തേടിയലഞ്ഞു ഞാൻ ബാല്യത്തെ കൂട്ടരെ,
സൗഹൃദം വീണ്ടും പുതുക്കിടുവാൻ,
വീണ്ടെടുത്തൂ ഞാൻ വേർപെട്ട സൗഹൃദം,
അനന്തമാം യാത്രകൾ, അത്ഭുത കാഴ്ചകൾ,
അഹങ്കരിച്ചൂ ഞാൻ, മതിമറന്നൂ..
ഇന്നലെയെപ്പോഴോ കണ്ണടച്ചൂ ഞാൻ,
ഇന്ന് ഞാൻ കാണുന്നു കല്ലറ ഭിത്തികൾ,
കണ്ടില്ല ഞാനെന്റെ ശതകോടി സൗഹൃദം,
വന്നില്ല, കണ്ടില്ല, മിണ്ടിയില്ല..
കാണുന്നു വിങ്ങുന്ന വീട്ടുകാരെ, കൂടെ കരയുന്ന നാട്ടുകാരെ...
തിരിഞ്ഞൊന്നു നോക്കി ഞാൻ, എവിടെയെൻ കൂട്ടുകാർ..,
കണ്ടു ഞാനായിരം ആദര..അഞ്ജലി,
വീണ്ടും തുറക്കാത്ത ഫേസ്ബുക്കിൻ ഭിത്തിയിൽ....
കാത്തിരിക്കുന്നെന്റെ മറുപടിക്കായ്..!!
Not connected : |