കൈതപ്പൂ
കൈതപ്പൂ.....
ആ സ്വരമാണെൻ ഓർമ്മയിൽ.....
കൈതപ്പൂക്കാരി വിളിച്ചു കൂവും
അതിരാവിലെ....... കൈതപ്പൂ.......
പൂവിൻ മാസ്മരിക സൗരഭ്യവും,
നീട്ടി വിളിയുടെ ഗാംഭീര്യവും, നിദ്ര
ഭംഗം നിത്യ സംഭവമായിരുന്നിരുന്നൂ
ഓർമ്മയിൽ തെളിയുമാ പൂക്കാരീ രൂപം
കാഴ്ചയില്ലാവികൃതമാം ഇടതു കണ്ണും,
വിടർന്നു ഭംഗിയുള്ള വലതു കണ്ണും,
വൃത്തിഹീനമാം വേഷവും......
ദിനവും വീടിനു മുന്നിലെത്തുമാ...,
പാവം.....പതിനഞ്ചുകാരി...........
അമ്മ നൽകും പ്രഭാത ഭക്ഷണത്തിനായ്
കാത്തു നിൽക്കുമാ....കൈതപ്പൂക്കാരി...
അമ്മതൻ ശ്രദ്ധ അവളിലേക്ക് തിരിയും
വരെ "കൈതപ്പൂ " വിളി നീണ്ടു പോയ്.....
ആറ്റിന്നരികിലെ കൈതക്കുടുമ്പിൽ നിന്ന
റുത്തെടുക്കുമാ പൂക്കൾ..........
അവൾ പോകും വീഥികൾ നീളെ സൗരഭ്യം
വഴിഞ്ഞൊഴുകും..........
ഭംഗമില്ലാതുറങ്ങിയ ഒരു നാൾ.........
കാണാതായ്............ആ രൂപം.........
കേൾക്കാതായ്.......ആ സ്വരം.........
" കൈതപ്പൂ.......... കൈതപ്പൂ....................
പിന്നെ ഒരിക്കലും ആ വിളി കേട്ടില്ല...........
Not connected : |