കണ്ണാടിച്ചില്ലുകൾ
കണ്ണാടിച്ചില്ലുകൾ
തൊടിയിൽക്കിടന്നൊരാ കണ്ണാടി
ചില്ലുകഷ്ണം എന്നെ നോക്കും നേരം...
കണ്ടൂ........ഞാനെൻ പ്രതിബിംബം......
ഇടം വലം ഒളിച്ചു കളിക്കുമാ രൂപം.....
പ്രതിബിംബങ്ങൾ ഉറച്ചു നിൽക്കുന്നില്ലാ
ഒരിടത്തെന്ന സത്യം ഞാനറിഞ്ഞു.....
നമ്മുടെ അടിസ്ഥാന സ്വഭാവം കണക്കെ !
എത്ര അഭിനയിച്ചാലും , മൂടിവെച്ചാലും,
ദിനരാത്രങ്ങൾക്കുള്ളിൽ പുറത്തുവരുമാ
യഥാർത്ഥ സ്വഭാവം പോൽ......
തേനിൽ മുക്കി പഞ്ചസാരയിൽ പൊതിഞ്ഞു
സൃഷ്ടിച്ചെടുക്കുമാ വാക്കുകൾക്കായസ്സ്
നിമിഷങ്ങൾളും, മണിക്കൂറുകളും മാത്രം.....
എന്തിനോ, ഏതിനോ, കേട്ടുനിൽക്കുന്നോർ
കുരുക്കിൽ കുടുങ്ങി പോകുന്ന പോൽ.....
ആയുസ്സിൻ പാതിയീലേറെ കണ്ണാടിക്കു മുന്നിൽ അർപ്പിക്കുന്നൂ ............ചിലർ......
മായാലോകത്തു ജീവിക്കുന്നൂ.......അവർ.
Not connected : |