അകലങ്ങളിൽ - മലയാളകവിതകള്‍

അകലങ്ങളിൽ 

ചെറു ചെറു മോഹങ്ങൾ പൂവണിയാൻ
മലനാടിന്നു മാമലക്കപ്പുറത്തെ ഈ
കാണുന്ന ദിക്കെല്ലാം പ്രവാസികൾ
അറേബ്യൻ നാട്ടിലെ പ്രവാസികൾ...

കുടിലുകൾ തോറും പെറ്റരവയറും
വയറു നിറയ്ക്കുവാൻ കൈക്കുമ്പിൾ കഞ്ഞിയും
ഒരു ചാൺ വയറിന്റെ അലയാത്ത ശോകവും
ഇന്ന് ഞാൻ ആത്മഗതം മൊഴിയുന്നുവോ ?....

അച്ഛന്നുവിരഹമെന്നമ്മക്കുവിരഹം
തൻ വിരഹത്തിൻ മുറിവേറ്റു പിടയുന്ന മനമെന്നിൽ
കുളിർക്കുന്ന ശോഭന തീരമല്ലോ ഈ
അറേബ്യൻ നാട്ടിലെ പുതുവിശേഷം!..

ഇന്നെന്റെ വിരഹങ്ങൾ ഒരു മരീചികയിൽ
നിന്നകലുന്ന കണ്ണീരിൻ ഉപ്പുപോലെ തൻ
മാതൃത്വ മരുളിയ മുലപ്പാലിൻ മാധുര്യം
നുകർന്നീടുകയാണെൻ അധരത്തിലും..

പട്ടാടയാടകൾ ചേർത്തുടുത്തു രാവിൻ
പട്ടിൽ പൊതിഞ്ഞ പൊൻ കസവുടുത്തു...
പട്ടിണി മാറ്റുവാൻ ഞാനിന്നുടുത്തു...
പ്രവാസിയാം പട്ടാട ഞാനണിഞ്ഞു...

തീയിൽ കൊരുത്ത കൽവിളക്ക്പോലെ
മാരി വിൽ ഏഴുവളകൾ തിളങ്ങുംപോലെ
കഷ്ടതകളെ...... ഭയക്കുന്നില്ലാ..... ഞാനെൻ
തെളിക്കുമാം പ്രഭയെൻ മൺകുടിലിൽ....

ചെറു ചെറു മോഹങ്ങൾ പൂവണിയാൻ
മലനാടിന്നു മാമലക്കപ്പുറത്തെ ഈ
കാണുന്ന ദിക്കെല്ലാം പ്രവാസികൾ
അറേബ്യൻ... നാട്ടിലെ... പ്രവാസികൾ...


up
0
dowm

രചിച്ചത്:dhanesh kc
തീയതി:11-09-2018 05:10:22 PM
Added by :dhanesh kc
വീക്ഷണം:87
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :