മഴക്കെടുതിയിലകപ്പെട്ട സ്ത്രീ  - ഹാസ്യം

മഴക്കെടുതിയിലകപ്പെട്ട സ്ത്രീ  

പോയവർഷത്തിലാപ്പീസിലെ ഓണാഘോഷത്തിനുടുത്ത സാരിക്ക്
ചേലു കുറവായതിനാലാണു ഞാനിക്കൊല്ല-
മുടുക്കാനെൻ മാരനോട് ശാഠ്യവും
പിടിച്ചീയാർഭാട പുടവവാങ്ങിയ-
ലമാരയിൽ ഭദ്രമായി കൊണ്ടുവെച്ചത്
പെണ്ണല്ലേ ജാതി ഞാനുടുത്തു നോക്കി-
യൊരു നാൽപതു വട്ടമെന്റെ
കണ്ണാടിക്കു മുന്നിൽ തലങ്ങും വിലങ്ങും
നടന്നെന്റെ പത്രാസു കണ്ടൊന്നാസ്വദിച്ചു.
"ആഘോഷങ്ങളില്ല ആശംസകൾ മാത്രമെന്നെഴുതിയ
സന്ദേശമെൻ തോഴർക്കു ഞാൻ കൈമാറുമ്പോൾ
തൊട്ടടുത്തിരുന്നയെൻറെ പ്രിയ ഭർത്താവിന്റെ മുഖത്ത്
മാറിമറിയുന്ന ഹാസ്യഭാവം കണ്ടയെന്നുള്ളിലെ
മൃഗമെന്തോയന്നു ഗർജിച്ചീല..


up
0
dowm

രചിച്ചത്:
തീയതി:13-09-2018 01:25:45 PM
Added by :Sabeela Noufal
വീക്ഷണം:139
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me