സ്വർണ്ണ തളിക - മലയാളകവിതകള്‍

സ്വർണ്ണ തളിക 

സ്വർണ്ണ തളിക

ആദ്യമായി ദേവിക്ക് അർപ്പിക്കാൻ
സ്വർണത്തളികയിലറുത്തുവെച്ച തൂവെള്ള
പുഷ്പത്തിൻ സായൂജ്യമാണെ
ന്മനം
വർഷങ്ങളായി മനസ്സിൽ മൊട്ടിട്ട മോഹഫല
പ്രാപ്തിയാണാ.......................സ്വർണ്ണ തളിക.....
ആയിരം ആശങ്കൾക്ക് ഉത്തരമില്ല,............
നേടിയാൽ എന്ത് വിളമ്പും അതിൽ , ആദ്യമായ്
ആർക്കു കൊടുക്കും......... അതിൽ,
ഇനിയെന്താണ് അതിൽ നിറക്കുക എന്നാണെൻചിന്ത
സത്യമോ ,നീതിയോ ,സ്നേഹമോ, കരുണയോ ,സമ്പത്തോ
ആകെ ആശയക്കുഴപ്പത്തിലാക്കീ .....ആ സമ്മാനം
പലതവണ തൊട്ടു നോക്കി സായൂജ്യമടഞ്ഞു.......
എന്തിനു പ്രാർത്ഥിച്ചു നേടി ................ഈ നിധി
മനസ്സമാധാനം നഷ്ടപ്പെട്ട ഒരു കാവൽ ഭടനായി നിന്നു........ ആ നിധിക്കു മുന്നിൽ..........
പ്രകൃതിക്ക് മുന്നിൽ.........


up
0
dowm

രചിച്ചത്:സൂര്യ മുരളി
തീയതി:18-09-2018 10:37:16 PM
Added by :Suryamurali
വീക്ഷണം:47
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :