മങ്ങൽ
വെള്ളത്തിൽ മുങ്ങിയും
വെയിലിൽ വരണ്ടും
മാസങ്ങളായിട്ടു
മുരടിച്ച മുഖങ്ങൾ.
വെള്ളക്കെട്ടുകളും
ചളിക്കുണ്ടുകളും
വീടെന്ന സങ്കൽപം
ഉത്തരമില്ലാതെ
ഉറക്കം നടിക്കും
ഉരഗം പറക്കും
ഉള്ളിലെ ചെണ്ടകൾ
സൂര്യോദയം വരെ.
വിശപ്പും രോഗവും
വിലപറയുന്ന
വിലാപയാത്രയിൽ
വിശ്രമമില്ലാതെ.
Not connected : |