ഒഴിഞ്ഞ പുസ്തകം  - തത്ത്വചിന്തകവിതകള്‍

ഒഴിഞ്ഞ പുസ്തകം  

ഇന്നലെ എഴുതിയ പുസ്തക താളുകളി -
ലിനിയും പാതി മുറിഞ്ഞ അക്ഷരങ്ങൾ

എന്തെഴുതണമിനിയും ഞാ -
നിനിയെങ്ങനെ എഴുതണം ,എന്റെ
ജീവിതമേ നിന്റെ ഏടുകളിൽ ?

ചുറ്റിലും ചീന്തിയെറിഞ്ഞ താളുകളിൽ
പാടാത്ത മരിച്ച എൻ കവിതകൾ..
ഇനി കവിതയല്ലത് വെറും മഷിപുരണ്ട
ചുളിഞ്ഞ കടലാസ്സു കഷ്ണങ്ങൾ..

എഴുതുവാനെനിക്ക് വാക്കുകളില്ല ഈ
ശൂന്യതയിലിനി പാടാൻ കവിതയുമില്ല
നിശ്ചലമായ മനസ്സുപോലെ
ചലിക്കാത്ത എൻ തൂലികയും
ഒഴിഞ്ഞ പുസ്തകവും ....


up
1
dowm

രചിച്ചത്:ജിജി
തീയതി:20-09-2018 11:01:05 PM
Added by :ജിജി
വീക്ഷണം:96
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me