പതിവുപോലെ  - തത്ത്വചിന്തകവിതകള്‍

പതിവുപോലെ  

ആരുടെസത്യമാണീ പ്രഭാതം
സൂര്യന്റെ സത്യമാണീ പ്രഭാതം
ആര്യന്റെ സത്യമാണീ പ്രദോഷം
ചന്ദ്രന്റെ സത്യമാണീ പ്രദോഷം
സൂര്യനും ചന്ദ്രനും നിത്യ സത്യമാകുമ്പോൾ
മനുഷ്യന്റെ സത്യങ്ങൾ ഒളിവിലാകുന്നു.
പോരാട്ടങ്ങളിൽ അവരുടെ പ്രതീക്ഷകൾ
പൊഴിഞ്ഞു വീഴുന്നു മാറുകരകാണാതെ
പദവിയും പണവും പതിവ് മാറ്റാതെ
അധികാരത്തിന്റെ സ്വര സംഗമത്തിൽ
സ്വാർത്ഥതയുടെ ദേവാലയങ്ങളിൽ
വിശ്വാസങ്ങളെ മാറ്റി പ്രതിഷ്ഠിക്കുന്നു.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:23-09-2018 05:20:46 PM
Added by :Mohanpillai
വീക്ഷണം:41
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :