കൊഴിഞ്ഞ ഇലകൾ
നിന്റെ വിരഹത്തിൽ എരിയുന്ന കുഞ്ഞു പൂവായി
നിന്റെ ഹൃദയത്തിലെന്തേ തളിർക്കാതെ പോയി
ഒരു കുഞ്ഞു പൂവായി നിന്നിൽ ഉടലെടുക്കാൻ
എത്ര മോഹശകലങ്ങൾ കൊതിയ്കായായി
നിന്റെ എരിയുന്ന വിരഹത്തിനറിയില്ല
ഞാഞ്ഞെന്ന മാസ്മര ഹൃദയമാം നീർത്തുളികളെ
കാലങ്ങളാം പൊയ്കയിൽ നാം
ഹംസവാഹകരായി ജലബാഷ്പം സ്വായത്തമാക്കി
പൊഴിയുന്ന ഇലകളിലെ നീർതുളികൾ
മധുരമായി ശബ്ദങ്ങൾ അലയടികയായി
ആ നേർത്ത ശബ്ദങ്ങൾ ആത്മാവിൽ
മധുരമാം വർണ്ണങ്ങൾ പൊയികയായി
അടര്ന്നു വീഴുന്ന ചില്ല ശിഖരങ്ങളെ പോലെ
എത്ര മധുരമായി നീയെന്നെ അടർത്തിവെയ്ത്തി
മറന്നു തുടങ്ങുന്നു നീ ഞാനെന്ന ചിലയെ
കാലങ്ങളാം സാക്ഷി കല്പങ്ങളായി
ഇനിയും പൂക്കാത്ത ചില്ലകളിലെ
കൊഴിയാറായാ പൂവായി പിറക്കരുതേ
നീയെന്നെ വന്മരത്തിൻ ചിലയായെങ്കിലും
നിന്നിൽ പടരാൻ കഴിഞ്ഞ ജന്മം എത്ര സുന്ദരം........
Not connected : |