മിണ്ടാപൂച്ച - മലയാളകവിതകള്‍

മിണ്ടാപൂച്ച 

മിണ്ടാപ്പൂച്ച

കലമുടച്ച മിണ്ടാപൂച്ചയെ തേടി അലയവെ .......
കണ്ടു, മറ്റൊരാളെ ...കൗശലവും, ബുദ്ധി ശക്‌തിയും, ഓരോ നീക്കത്തിലും
ശ്രദ്ധിക്കുമൊരു സുന്ദരൻ പൂച്ചയെ .......
പൂച്ച രാഷ്ട്രീയം, പട്ടാളക്കാരെ
അമ്പരപ്പിക്കവേ ............
കറുത്ത പൂച്ചകൾക്ക് പ്രചോദനമാകവേ........
അവർ തിരഞ്ഞെടുത്തു ..........പൂച്ചയെ പ്രതീകാല്മകമായ്‌.........
ഓരോ ചെറിയ ചലനങ്ങളും സസൂക്ഷ്മം വീക്ഷിച്ചു മുന്നേറുമൊരു
മാർജാരനുണ്ടിവിടെ .......
സുന്ദര ആകാരവും, സ്നേഹവും, കൗശലവും ഒത്തിണങ്ങിയ ഒരുവൻ.........
അവൻ മൗനിയാണെങ്കിലും സാന്നിധ്യം
ആശ്വസമാണെന്നിരിക്കെ............
തട്ടിയും, മുട്ടിയും, തലോടിയും,കൂടെ നിന്ന്....അവൻ കൂട്ടായി, തണലായി............


up
0
dowm

രചിച്ചത്:സൂര്യ മുരളി
തീയതി:25-09-2018 10:33:37 PM
Added by :Suryamurali
വീക്ഷണം:46
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :