സംഗീതോത്സവം - മലയാളകവിതകള്‍

സംഗീതോത്സവം 

സംഗീതോത്സവം

ചെമ്പയ് ഉത്സവം മുതൽ ഞെരളത്തുത്സവം വരെ ഓടി നടന്നു കേൾക്കവേ .............
സംഗീതോത്സവം ഹരമാകവേ .........
ആലാപന ശൈലിയിൽ മുദ്ര വെച്ചവർ മുതൽ
അരങ്ങേറ്റം കുറിക്കുന്നോര് വരെ വേദി പങ്കിട്ടു.....
പലകുറി കാണുമ്പോൾ വ്യസനത്തിനിടയായി..
സഗീതാഭ്യാസമില്ലാത്തോർ തൻസംഗീതാർച്ചന
അരങ്ങേറ്റം ... അവർ ദേവിക്ക് മുന്നിൽ മനസ്സാൽ അർച്ചന നടത്തവേ .......
അസുയാക്കിടയാക്കി കൊച്ചു സുന്ദരിമാർ ആലപിക്കുമാ വായ്പാട്ടു......
ആരോഹണ അവരോഹണങ്ങളിൽ ഒതുങ്ങിപ്പോയ എട്ടക്ഷരങ്ങൾ.....
താളത്തിലിണത്തിൽ തിരിച്ചും മറിച്ചും
പാടി ഫലിപ്പിക്കുമാ സംഗീതജ്ഞ്ർ ......
സ.... രി....ഗ...മ... പ.... ധ.... നി..... സ......
മിന്നും താരങ്ങളിന്നും ഓർമയിൽ ............
പാടാനറിയാത്തൊരു പോലും ആസ്വദിക്കുമാ സംഗീത സദ്യ............
കൂടെ ഒഴുകുന്നു .....ചിന്തകളും, മനവും.......


up
0
dowm

രചിച്ചത്:സൂര്യ മുരളി
തീയതി:25-09-2018 10:35:48 PM
Added by :Suryamurali
വീക്ഷണം:37
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :