നീരാട്ട് - മലയാളകവിതകള്‍

നീരാട്ട് 

നീരാട്ട്

നീരാടുവാൻ ഇഷ്ടമില്ലാത്തോർ ആരുണ്ടീ ഭൂവിൽ...?
ആനയ്ക്ക് പോലും.........
നീരാടും നേരം സുഖനിദ്രയിലേക്കൊഴുകുമാ ഗജകേസരി...
നിളയിലെ നീരാട്ടും.....അമ്പലത്തിലെ ഊട്ടും,
കൂത്തുപുരയിലെ കൂത്തും,
പൂരപ്പറമ്പിലെ ചാട്ടവും.....കളിയും ,
ഓർമ്മ്‌ യിൽ തെളിയാത്തവരുണ്ടോ...........?
സായംസന്ധ്യയിൽ പൊന്നമ്പിളി പോലും നീരാടി നിവര്ന്നു കടലിൽ നിന്നും.......
ദയ്‌വ വിഗ്രഹങ്ങൾ പോലും നീരാട്ടാഗ്രഹിക്കുന്നു.....
ഇളനീരിലും , പാലിലും, ധാരയായി ഒഴുക്കി
സന്തോഷിപ്പിക്കുന്നു ..........
ആ കീഴ് വഴക്കങ്ങൾ പിന്തുടരുന്നു ഇന്നും....
പക്ഷി , മൃഗാദികൾ പോലും നീരാട്ടിനായ് എത്തുന്നു.....
ദേശാടനകിളികൾ പോലും ദൂരങ്ങൾ താണ്ടി പറന്നെത്തി നീരാടുന്ന വേറിട്ട കാഴ്ച
ഇവിടെ കണ്ടാസ്വദിക്കാം.....


up
0
dowm

രചിച്ചത്:സൂര്യ മുരളി
തീയതി:25-09-2018 10:36:27 PM
Added by :Suryamurali
വീക്ഷണം:48
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :