സംഗീതം
സംഗീതം
അയൽവക്കത്തെ ബ്രാഹ്മണ കുടുംബത്തിന് ശാസ്ത്രീയ
ഗാനാലാപനം കേട്ടുണർന്ന ഉഷസ്സുകൾ .............
അന്തരീക്ഷത്തിലും, വെള്ളത്തിലും, വായുവിലും, വരെ
ചേർന്നലിഞ്ഞ ആ സംഗീതം, എൻ സിരകളിലുംഅലിഞ്ഞു ....
ഞാനറിയാതെ....................
ഒരുപാടു സുന്ദരി ചേച്ചിമാരാൽ നിറഞ്ഞ ആ കുടുംബം
ഏപ്പോഴും സന്തോഷനിർവൃതിയിലായിരുന്നു ........
അമ്മയുടെ സങ്കട കോളാമ്പി അവിടെ ആയിരുന്നു......... സംസ്കാരത്തിലും, കലാവാസനയിലും, വലിയ
സ്വാധീനം ആ കുടുംബത്തിന് സാമീപ്യമായിരുന്നു ...........
ശാസ്ത്രീയഭ്യാസമില്ലാത്ത ഞങ്ങളും കേട്ടാലപിക്കുമായിരുന്നു........
ചന്ദനം ചാരിയാൽ ചന്ദനം മനക്കുമെന്ന പഴഞ്ചൊല്ല്
അന്വര്ഥമാവുന്ന പോൽ .......
ഇന്നും, സംഗീതത്തെ സ്നേഹിക്കുന്ന താലോലിക്കുന്ന.........
Not connected : |