പാളംതെറ്റി
ഒറ്റയ്ക്ക് തിന്നവൻ
ഒറ്റയ്ക്ക് വളർന്നവൻ
അമ്മക്കും അച്ഛനും
ഒറ്റമകനായി
എന്നും ഓമനയായി
കൂട്ടങ്ങളിൽ കൂടാതെ
ആർത്തികൾ തീർക്കാൻ
സ്വാർത്ഥനായീ ഒറ്റയാൻ
എല്ലാത്തിനെയും വെറുത്ത-
വസാനം
അച്ഛനെയും അമ്മയെയും.
കുറ്റം പുറത്താകുമ്പോൾ
തിരിഞ്ഞു നോക്കാൻ വയ്യാതെ.
Not connected : |