പെയ്തൊഴിയാത്ത മോഹങ്ങൾ ... - പ്രണയകവിതകള്‍

പെയ്തൊഴിയാത്ത മോഹങ്ങൾ ... 

മാനത്തെ പൊയ്കയിൽ ചന്ദ്രകാന്ത പൂന്തോണിയിൽ
താരകങ്ങൾതൻ ആമ്പൽ പൊയ്കയിൽ
തനിച്ചിരിക്കാനേറെ മോഹം...

തണുത്ത മന്ദമാരുതൻ തഴുകി തലോടുന്ന കവിളുകളിൽ
ഒരുചുട് ചുംബനമേകുവാൻ മോഹം ....

നിലാവിന്റെ പൂന്തോപ്പിൽ വിടരുന്ന
പനിനീർ പൂവിനെ സഖി നിൻ
കാര്കുന്തലിൽ ചാർത്തുവാൻ മോഹം ..

മോഹങ്ങളായ മോഹങ്ങളൊക്കെയും പൂവണിയാനൊരു
കുഞ്ഞു മോഹം ...

എൻ മോഹങ്ങളെ നിങൾ ചിറകരിഞ്ഞ
ചിത്രശലഭങ്ങളെപോൽ..
ഇനി വാനിലുയരുകില്ലെന്നറിഞ്ഞിട്ടും....

മുറുകുന്ന വേദനയിലും വൃഥാ ശ്രമിച്ചിടുന്നു..
വാനിൽ ഒരുവട്ടമെങ്കിലും പറന്നുയരാൻ...


up
0
dowm

രചിച്ചത്:Jayesh
തീയതി:30-09-2018 04:48:45 PM
Added by :Jayesh
വീക്ഷണം:286
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :