പുകച്ചിൽ
ഒരുതുള്ളി കണ്ണീർ പൊഴിക്കാതെ
ആരോടും പറയാൻ തുനിയാതെ
ഹൃദയത്തുടിപ്പ് മാത്രമാക്കി
പണ്ട് പറഞ്ഞതെല്ലാം ഓർത്തു.
പടിയിറങ്ങി പോയവൻ
ഉള്ളിൽ തീക്കനൽ പുകച്ചു
പുത്തൻ ജീവന്റെ പുതപ്പിൽ
മേച്ചിൽ പുറങ്ങൾ തിരക്കി
ഭൂതകാല മധുരിമ-
നിറച്ചുവച്ച കാഴ്ചകൾ
മനസ്സിന്റെ യാഴത്തിലെ
മുൾമുനയുടെ നീറ്റലിൽ.
Not connected : |