ഭ്രാന്തൻ കവിത
മനസ്സിൽ വിരിഞ്ഞൊരെൻ
നറുമലരിനെയാരോ പേർ ചൊല്ലി; കവിത
എഴുതിയതില്ല കവിതയായൊന്നുമേ-
യെങ്കിലുമെഴുതിയതെല്ലാം കവിത
കണ്ടതും കേട്ടതുമെല്ലാമെക്കുറി
ച്ചിട്ടുവതു കണ്ടൊരുവൻ പരിഹസിച്ചു;
"ദേ, യെല്ലൊടിഞ്ഞൊരു ഭ്രാന്തൻ
കവിതയാ മഴയിലൊലിച്ചീടുന്നു"
മന്ദസ്മിതം തൂകി മൊഴിഞ്ഞു
ഞാനാ ചങ്ങാതിയോടായി
"എല്ലൊടിഞ്ഞതാകിലുമതു കവിത-
യെന്നുൾക്കൊണ്ട നിൻ മനസ്സിന്നു വന്ദനം"
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|